2014, ഫെബ്രുവരി 21, വെള്ളിയാഴ്‌ച

അമളി

                                             അമളി

ചെറുകഥ 
സത്യം പറയാലോ ......
എനിക്കറപ്പും വെറുപ്പുമാണ് .....ഈ ന്യൂ ജനറേഷൻ പിള്ളേരെ .....
അടിവസ്ത്രം മുക്കാലും പുറത്തു കാണിച്ച് കാട്ടാളൻമാരെ പോലെ
താടിയും മുടിയും നീട്ടി വളർത്തിയുള്ള, ഒരു തരം വൃത്തി കെട്ട രൂപമാണെന്നെ  ഞാൻ പറയൂ...
മാത്രവുമല്ല തരം  കിട്ടിയാൽ ഞാനവരെ ഉപദേശിക്കാൻ ശ്രമിക്കാറുമുണ്ട് ....കാര്യമില്ലെന്നറിയാം ....
സാമൂഹ്യ പ്രവർത്തനവുമായി ബന്ധപെട്ട് കഴിഞ്ഞ ദിവസം ഞാൻ വായനശാലയിൽ പോയപ്പോൾ മേൽപ്പറഞ്ഞ
വിഭാഗത്തിൽ പെടുന്ന ഒരുവനെ കാണാനിടവന്നു ..
അവന്റെ വേഷത്തെ കുറിച്ച് ഒന്ന് സംസാരിക്കാമെന്നു കരുതി ....അരമണിക്കൂറിലേറെ നേരം കാത്തു നിന്നു ...
പക്ഷെ രക്ഷയില്ല ....അവന്റെ " മൊബയിൽസംസാരം " അവസാനിക്കുന്ന മട്ടില്ല ...
ഒന്ന് അവസാനിക്കുമ്പോഴേക്കും അതാ വന്നു അടുത്ത കോൾ .......
ഞാൻ വായനശാലയ്ക്ക് പുറത്തേക്കുകടന്ന്  താഴേക്കുള്ള ചവിട്ടുപടികൾ ഇറങ്ങി റോഡിലെത്തി ....
തിരിഞ്ഞു നോക്കിയപ്പോൾ അതാ അവൻ വരുന്നുണ്ട് ....
വളരെ ധ്രിതിയിലാണ് വരുന്നത് .....പക്ഷെ
എല്ലാം വളരെ പെട്ടെന്നായിരുന്നു ....
ആദ്യത്തെ ചവിട്ടുപടി ഇറങ്ങിയതും, അവൻ ഉരുണ്ടു പിടച്ചു വീണതും ഒന്നിച്ചായിരുന്നു ....
ഞാൻ ഓടിച്ചെന്നു എന്തെങ്കിലും പറ്റിയോ എന്ന് തിരക്കി ....
കൈമുട്ട് കുറച്ചു ഉരഞ്ഞിട്ടുണ്ട് ...നെറ്റിയിൽ നിന്നും ചെറുതായി രക്തം വരുന്നുമുണ്ട് ....
ഞാനെന്റെ കര്ചീഫുകൊണ്ട് രക്തമൊക്കെ തുടച്ചു കൊടുത്തു ...
എന്തുപറ്റിയതാണെന്ന് തിരക്കിയപ്പോൾ അവൻ തന്നെ കാര്യം പറഞ്ഞു ...
" പാന്റ് തടഞ്ഞതാ ചേട്ടാ ...."
( എങ്ങിനെ തടയാതിരിക്കും ....അത്രയും താഴെക്കി
ക്കിറക്കിയിട്ടാൽ എങ്ങിനെ കാൽ നീട്ടി വെച്ച് നടക്കാൻ പറ്റും ...?)
" രോഗി ഇച്ചിച്ചതും വൈദ്യൻ കല്പ്പിച്ചതും പാൽ " എന്ന പഴമൊഴിയാണ്‌  എനിക്കോർമ്മ വന്നത് ....
ന്യൂ ജനറേഷൻ വേഷവിധാനങ്ങളുടെ മോശാവസ്ഥയെ കുറിച്ച് അവനോടു ചിലതെല്ലാം പറഞ്ഞു കൊടുത്തു ...
പക്ഷെ അവനത് ഒട്ടും ദഹിചില്ലെന്നു മാത്രവുമല്ല പ്രതികരിക്കുകയും ചെയ്തു ....
" ഇത് ഫ്രീക്കാ ചേട്ടാ ....ഇതാണിപ്പഴത്തെ ട്രെൻഡ് ..."
അവൻ വല്ലാത്ത ഒരു ആവേശത്തിൽ തുടരുകയാണ് ..
" ചേട്ടന്റെ ചെറുപ്പത്തിലും ഉണ്ടായിരുന്നല്ലോ ഇത്തരം ഫേഷൻ ....ഞങ്ങൾ ചില പഴയ സിനിമയിലൊക്കെ
കാണാറുണ്ട്‌ ...." അവൻ കളിയാക്കി സംസാരിക്കുന്ന പോലെ തോന്നി ..
ഞാനും ഒരു നിമിഷം ചിന്തിച്ചുപോയി ...
പാന്റ് തയിക്കാൻ തുണിയെടുത്ത് തയ്യൽക്കാരന്  കൊടുത്താൽ മൂന്ന് ദിവസം കഴിഞ്ഞേ തയിക്കാൻ
അനുമതി കൊടുക്കുകയുള്ളൂ ....എന്തിന്നെന്നറിയാമോ ....
ആ ആഴ്ചയിൽ തൈക്കുന്ന പാന്റുകളുടെ " ബെൽസ് " ആരിട്ടിരിക്കുന്നതിനെക്കാളും മുന്നോ നാലോ ഇഞ്ച്‌ കൂടുതൽ ഇട്ടു തൈക്കാൻ ....
( അന്നത്തെ ഫേഷനെ കുറിച്ച്  വായനക്കാർക്ക്  ഞാൻ പറഞ്ഞു തരെണ്ടതില്ലല്ലോ )
എനിക്ക് അവനോടു മറുപടി പറയാൻ വാക്കുകൾ കിട്ടിയില്ല ...

ഇനി എന്ത് പറഞ്ഞ് രക്ഷപ്പെടണം എന്നാലോചിച്ചു തിരിഞ്ഞു നോക്കിയപ്പോൾ ...........
ഭാഗ്യം ..........
അവന്റെ ബൈക്ക് ഇടവഴിയിൽ നിന്നും പ്രധാന വഴിയിലേക്ക് കുതിക്കുകയായിരുന്നു .....
ഇടത്തെ തോളിലേക്ക് തല ചെരിച്ചു പിടിച്ചോടിക്കുന്ന അവന്റെ ചെവിയിൽ അപ്പോഴും മോബൈലുണ്ടായിരുന്നു ....


മണികണ്ഠൻ കിഴക്കൂട്ട് , ചേർപ്പ്‌ .